Questions from ഗതാഗതം

41. അറബിക്കടലിന്‍റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്?

ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ

42. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?

സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ്

43. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത?

ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ)

44. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

45. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?

1928 മെയ് 26

46. എം.സി റോഡും എൻ.എച്ച് 66 ഉം കൂട്ടിമുട്ടുന്ന സ്ഥലം?

കേശവദാസപുരം

47. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)

48. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?

1993 ഫെബ്രുവരി

49. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

കൊച്ചി

50. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?

തിരുവനന്തപുരം (20 എണ്ണം)

Visitor-3084

Register / Login