231. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ് സ്പർശം ദീപ്തം" എടുത്തിരിക്കുന്നത് എവിടെ നിന്ന്?
ഭഗവത് ഗീത
232. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?
ദർഷക്
233. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ നല്ലമല
234. റോ (RAW - Research and Analysis wing)യുടെ ആദ്യ ഡയറക്ടർ?
ആർ.എൻ.കാവു
235. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
236. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
ടെസ്സി തോമസ്
237. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം?
നാഷണൽ സർവ്വീസ് സ്കീം
238. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന?
ദ്രുത കർമ്മ സേന ( Rapid Action Force )
239. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
240. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ബുദ്ധൻ ചിരിക്കുന്നു