311. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
312. ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്സ് മ്യൂസിയം?
പാലം എയർ ഫോഴ്സ് സ്റ്റേഷൻ ( ന്യൂഡൽഹി)
313. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?
കാവേരി
314. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4
315. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?
സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
316. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
ന്യൂഡൽഹി
317. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
318. താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
319. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്റെ ആപ്തവാക്യം?
Not Me But You
320. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം?
രാഷ്ട്രീയ റൈഫിൾസ്