Questions from മലയാള സാഹിത്യം

621. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

കണ്ണശൻമാർ

622. എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?

എ.കെ. ഗോപാലൻ

623. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

624. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

625. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?

അക്കിത്തം അച്ചുതൻ നമ്പൂതിരി

626. "ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും" ആരുടെ വരികൾ?

കുമാരനാശാൻ

627. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

628. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?

രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )

629. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?

ചന്ദ്രോത്സവം

630. ഒരുപിടി നെല്ലിക്ക' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

Visitor-3647

Register / Login