Questions from മലയാള സാഹിത്യം

671. ബലിക്കുറുപ്പുകൾ' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

672. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്?

യാക്കോബ് രാമവര്‍മ്മന്‍ ("യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്‍റെ ജീവചരിത്രം" എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )

673. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ?

വള്ളത്തോൾ

674. കാനം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഇ.ജെ ഫിലിപ്പ്

675. ഉജ്ജയിനി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

676. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?

പാട്ടുസാഹിത്യം

677. സാവിത്രി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

678. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

679. വൃത്താന്തപത്രപ്രവർത്തനം' എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

680. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

Visitor-3144

Register / Login