Questions from മലയാള സിനിമ

131. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം?

തച്ചോളി അമ്പു

132. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം?

നിര്‍മ്മാല്യം

133. മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?

ജ്ഞാനാംബിക

134. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

സത്യൻ

135. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?

ഭഗവാന്‍

136. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?

കൊടിയേറ്റം

137. മലയാളത്തിലെ ആദ്യത്തെ ചിത്രം?

വിഗതകുമാരന്‍

138. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ)

139. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?

ഓ ഫാബി

140. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?

ഉദയ

Visitor-3344

Register / Login