161. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്ഡ് ലഭിച്ച ചിത്രം?
അച്ഛനും ബാപ്പയും
162. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ച് ഗിനസ് ബുക്കിൽ സ്ഥാനം പിടിച്ച മലയാളികൾ ?
പ്രേംനസീറും ഷീലയും - 107 സിനിമകൾ
163. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ?
അടൂർ ഗോപാലകൃഷ്ണൻ
164. ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തത്?
എം.എം വര്ക്കി
165. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?
വെള്ളിനക്ഷത്രം
166. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
സത്യൻ
167. ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?
സുരേഷ് ഗോപി
168. ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ?
യേശുദാസ്
169. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല
170. ഫീച്ചര് ; നോണ്ഫീച്ചര് സിനിമകള്ക്കായി ജോണ് എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നതാര്?
ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ