61. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ?
ഫെലിക്സ് ജെ.എച്ച് ബെയിസ്
62. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?
ചതുരംഗം
63. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
64. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)
65. 24 മണിക്കൂര് കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്
66. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം?
മതിലുകള്(അടൂര്)
67. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?
മീനമാസത്തിലെ സൂര്യൻ
68. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം )
69. ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും?
ഡോ .രാജേന്ദ്രബാബുവും; രാജീവ് അഞ്ചലും
70. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)