Questions from വാര്‍ത്താവിനിമയം

1. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

2. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

കിസാൻ വാണി - 2004 ഫെബ്രുവരി

3. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

ഡൽഹൗസി

4. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സൺ ടി.വി - 1993

5. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം?

1957 ഒക്ടോബർ 2

6. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ?

എ.എസ്.സി എന്റർപ്രൈസസ്

7. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?

വിക്ടേഴ്സ് ടി.വി

8. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

9. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

ഡി.ഡി ഭാരതി

10. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?

വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത്

Visitor-3832

Register / Login