131. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
1923 - മുംബൈ
132. Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം?
1964
133. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന?
ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002
134. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?
കിസാൻ വാണി - 2004 ഫെബ്രുവരി
135. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)
136. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?
കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851
137. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്?
എബ്രഹാം ലിങ്കൺ
138. ദേശീയ ടെലിഫോൺ ദിനം?
ഏപ്രിൽ 25
139. ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)
140. ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ?
Captain HL Thuillier