Questions from വാര്‍ത്താവിനിമയം

171. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

172. ദൂരദർശന്‍റെ ആപ്തവാക്യം?

സത്യം ശിവം സുന്ദരം

173. ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

സഖി ടി.വി

174. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?

പ്രോസ് പെറോ ; ഏരിയൽ

175. ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006 ( സാൻഡൽ സുഗന്ധം)

176. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?

1951

177. കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

Escotel ( ഐഡിയ )

178. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ചൈന

179. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുള്ള തപാൽ വകുപ്പിന്‍റെ സംരഭം?

പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17)

180. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ്?

കിസാൻ വാണി - 2004 ഫെബ്രുവരി

Visitor-3109

Register / Login