181. ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?
1976 സെപ്റ്റംബർ 15
182. ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
ബ്രിട്ടൺ - 1847
183. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
184. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
1930
185. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
ഫിലാറ്റലി
186. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?
DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)
187. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?
വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത്
188. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?
കുമാരനാശാൻ
189. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?
ഗ്യാൻ ദർശൻ
190. പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുള്ള തപാൽ വകുപ്പിന്റെ സംരഭം?
പ്രോജക്ട് ആരോ (Project Arrow ; ഉദ്ഘാടനം ചെയ്ത വർഷം: 2008 ആഗസ്റ്റ് 17)