Questions from വാര്‍ത്താവിനിമയം

181. രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്?

ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു)

182. IMEI ന്‍റെ പൂർണ്ണരൂപം?

ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി

183. ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

ഫാർ എവേ ഹിൽസ് (1946 - യു എസ് എ )

184. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

1997 നവംബർ 23

185. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?

1884

186. ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

1972 ആഗസ്റ്റ് 15

187. BBC സ്ഥാപിതമായ വർഷം?

1922

188. ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?

ഭൂട്ടാൻ - 1973

189. ദേശീയ ടെലിഫോൺ ദിനം?

ഏപ്രിൽ 25

190. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

Visitor-3695

Register / Login