61. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)
62. സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?
ഡി.ഡി ഭാരതി
63. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?
ശോഭാ ഡേ
64. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?
ഫിലാറ്റലി-( സ്റ്റാമ്പ് ശേഖരണം )
65. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
തിരുവനന്തപുരം - 2013 ജൂലൈ 5
66. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?
കൊൽക്കത്താ - 2012 ൽ
67. കേരളത്തിൽ സ്വകര്യ മേഖലയിൽ എഫ്.എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
2007
68. ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ?
പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)
69. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?
1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)
70. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്?
അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്