Questions from വിദ്യാഭ്യാസം

41. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?

1976ലെ 42 - ഭേദഗതി

42. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

43. ഇന്ത്യയിൽ വിദൂര വിദ്യാഭ്യാസത്തിന്‍റെ നിലവാരം നിശ്ചയിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന സ്ഥാപനം?

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (lGNOU)

44. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

45. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എൻ.ചന്ദ്രഭാനു ।PS

46. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

47. കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം- തിരുവനന്തപുരം

48. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?

ഡി.പി ഇ പി (District Primary Education Programme ).

49. പുത്തൻ വിദ്യാഭ്യാസ നയം (New Education Policy ) രൂപവൽക്കരണത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ?

റ്റി.എസ്.ആർ സുബ്രഹ്മണ്യൻ

50. അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം?

1995

Visitor-3457

Register / Login