71. ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി?
ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി -1982
72. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?
എ.ടി ദേവസ്യ
73. കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?
തേഞ്ഞിപ്പാലം - മലപ്പുറം
74. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?
ഡി.പി ഇ പി (District Primary Education Programme ).
75. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതി?
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )
76. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
1976ലെ 42 - ഭേദഗതി
77. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?
അതിരമ്പുഴ - കോട്ടയം
78. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്ട്സ് സ്ഥാപിതമായത്?
തെക്കുംതല - കോട്ടയം
79. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?
1921
80. ദേശിയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ?
സാം പിത്രോഡ