Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1031. കൊല്ലവർഷം ആരംഭിച്ചത്?

എ.ഡി 825 ൽ

1032. ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?

ഗുജറാത്ത്

1033. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

റീത്തഫാരിയ

1034. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?

വാഗ അതിർത്തി

1035. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

1036. ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ?

10° ചാനൽ

1037. മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

1038. ഡൽമ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1039. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്?

കോയമ്പത്തൂർ

1040. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?

1863 ജനുവരി 12 (കൊൽക്കത്തയിൽ)

Visitor-3420

Register / Login