Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1291. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര?

ചേതക്

1292. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?

ഗുജറാത്ത്

1293. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊൽക്കത്ത

1294. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയി (ജൂലൈ 1)

1295. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി?

റ്റി.പ്രകാശം

1296. ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ

1297. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

ഒന്ന്

1298. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

1299. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) - സ്ഥാപകന്‍?

സർ സയ്യിദ് അഹമ്മദ് ഖാൻ

1300. ഹർഷ ചരിതം' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

Visitor-3782

Register / Login