Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2341. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

2342. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

2343. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്?

രാജാറാം മോഹൻ റോയ്

2344. 1889 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

വില്യം വെഡ്ഢർ ബേൺ

2345. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

2346. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

2347. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?

ലക്ഷദ്വീപ്

2348. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്‍റെ പേരിലാണ്?

ജി.ബി. പന്ത്

2349. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?

തമിഴ്

2350. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3337

Register / Login