Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3361. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

3362. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം?

ആഗാഖാൻ പാലസ് (പൂനെ)

3363. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

3364. ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം

3365. ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?

ചത്തീസ്ഗഡ്

3366. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?

കൊണാറക്കിലെ സൂര്യ ക്ഷേത്രം

3367. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

3368. നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന്‍?

മുഖര്‍ജി കമ്മീഷന്‍

3369. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സിക്കന്ദ്ര (ഉത്തർപ്രദേശ്)

3370. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

Visitor-3386

Register / Login