Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3441. ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം?

അലഹബാദ് (82 1/2 ° E)

3442. ബാഹ്മിനി സാമ്രാജ്യം സ്ഥാപകന്‍?

അലാവുദീൻ ബാഹ്മാൻഷാ

3443. ഗാന്ധിജി 1930 -ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്?

സബർമതി1

3444. എൻ.സി.സി ദിനം?

നവംബർ 24

3445. ക്വിറ്റ്‌ ഇന്ത്യ സമര നായിക ആരാണ്?

അരുണ ആസിഫ് അലി

3446. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

3447. റ്റി.റ്റി.കെ എന്നറിയപ്പെടുന്നത്?

റ്റി.റ്റി ക്രിഷ്ണമാചാരി

3448. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?

വാറൻ ആൻഡേഴ്സൺ

3449. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

3450. ബ്ലോക്ക് തല ഭരണ വികസനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജി.വി.കെ റാവു കമ്മീഷൻ

Visitor-3888

Register / Login