Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

51. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

ജയാപൂർ (ഉത്തർ പ്രദേശ്)

52. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

53. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

54. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

55. ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?

1956

56. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

57. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം?

സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു)

58. റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ (ഗുജറാത്ത്)

59. സോളാർ സിറ്റി?

അമൃതസർ

60. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

Visitor-3391

Register / Login