Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

71. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

72. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

73. ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?

കേരളം.

74. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

75. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

76. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം?

മുംബൈ

77. ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

78. റാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത്?

കോട്ട (രാജസ്ഥാൻ)

79. Idols എന്ന പുസ്ഥകത്തിന്‍റെ രജയിതാവ് ആരാണ്?

സുനിൽ ഗവാസ്ക്കർ

80. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3836

Register / Login