Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

801. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

802. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

803. മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?

പാകിസ്ഥാൻ

804. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

805. അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

806. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

807. റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ?

മീസോ

808. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

809. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

810. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?

സെർച്ചിപ്പ് (മിസോറാം )

Visitor-3352

Register / Login