Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

791. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്?

ആര്യഭടന്‍

792. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

530

793. ജസ്റ്റിസ് ജെയിൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധം

794. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

795. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

796. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?

മൊറാർജി ദേശായി

797. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

798. ഇന്ത്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ പതാകയെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

799. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

42 മത് ഭേദഗതി

800. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേതാജിയുടെ തിരോധാനം

Visitor-3560

Register / Login