821. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല?
മുംബൈ സിറ്റി ( മഹാരാഷ്ട്ര )
822. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?
ഫാത്തിമാ ബീവി
823. ലിബറാന് കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാബറി മസ്ജിദ് തകര്ത്ത സംഭവം (1992)
824. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?
കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)
825. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
എബ്രഹാം ലിങ്കൺ
826. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്?
ലാല ലജ്പത് റോയ് / മഹാരാജ രഞ്ജിത്ത് സിംഗ്
827. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?
ബോംബെ ഹൈക്കോടതി
828. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
ബാലഗംഗാധര തിലകൻ
829. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?
ഡെൽഹൗസി
830. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?
ബൽറാം തന്ധാക്കർ