Questions from ഇന്ത്യാ ചരിത്രം

1011. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?

സന്ദീപ് ദ്വീപ്

1012. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

മഹാത്മാഗാന്ധി (1920)

1013. താജ്മഹലിന്റെ ആദ്യ കാല പേര്?

മുംതാസ് മഹൽ

1014. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

1015. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

1016. ബുദ്ധമത തത്വങ്ങളും ബുദ്ധമത സന്യാസിമാർ പാലിക്കേണ്ട കർത്തവ്യങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥം?

വിനയ പീഠിക (രചന: ഉപാലി)

1017. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?

ധാരാഷിക്കോവ്

1018. ആധുനിക മനു എന്നറിയപ്പെടുന്നത്?

ഡോ.ബി.ആർ.അംബേദ്ക്കർ

1019. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1020. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്?

ദൗലത്ത് ഖാൻ ലോദി

Visitor-3484

Register / Login