Questions from ഇന്ത്യാ ചരിത്രം

1031. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

രജുപാലിക നദി

1032. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

1033. സുംഗ രാജവംശത്തിന്റെ തലസ്ഥാനം?

പാടലീപുത്രം

1034. അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന?

അഖിലേന്ത്യാ ഹരിജൻ സമാജം

1035. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

1036. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?

സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)

1037. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

1038. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1039. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

1040. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക് (1510)

Visitor-3531

Register / Login