Questions from ഇന്ത്യാ ചരിത്രം

1041. ശിവജിയുടെ കുതിരയുടെ പേര്?

പഞ്ച കല്യാണി

1042. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

1043. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8

1044. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1045. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

1046. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്?

ദാദാഭായി നവറോജി

1047. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി?

നസറുദ്ദീൻ മുഹമ്മദ്

1048. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

1049. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം?

ഉപ്പു സത്യഗ്രഹം (1930)

1050. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

Visitor-3582

Register / Login