Questions from ഇന്ത്യാ ചരിത്രം

1161. കൗടില്യന്റെ പ്രധാന കൃതി?

അർത്ഥശാസ്ത്രം

1162. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

1163. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

1164. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

1165. യുവജന ദിനമായി ആചരിക്കുന്നത്?

ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)

1166. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?

കൃഷ്ണദേവരായർ ( തുളുവ വംശം)

1167. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?

സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)

1168. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ?

റോബർട്ട് ക്ലൈവ്

1169. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

1170. അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

നാലാം ശിലാശാസനം

Visitor-3125

Register / Login