Questions from ഇന്ത്യാ ചരിത്രം

1271. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

1272. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?

ഷേർഷാ സൂരി

1273. Why l am an Athiest എന്ന കൃതി രചിച്ചത്?

ഭഗത് സിംഗ്

1274. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

1275. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?

ലോർഡ് കഴ്സൺ

1276. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്?

സോണിയാ ഗാന്ധി

1277. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റ് ഇന്ത്യാ സമരം (1942)

1278. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

1279. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു

1280. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

Visitor-3293

Register / Login