Questions from ഇന്ത്യാ ചരിത്രം

1291. മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്?

അമീർ ഖാൻ

1292. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1293. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

സയ്യിദ് അഹമ്മദ് ഖാൻ

1294. "ഗോറാ " എന്ന കൃതിയുടെ കർത്താവ്?

രബീന്ദ്രനാഥ ടാഗോർ

1295. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

1296. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

1297. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

1298. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

1299. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1300. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

Visitor-3593

Register / Login