Questions from ഇന്ത്യാ ചരിത്രം

1301. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

1302. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

1303. ആദിപുരാണം എന്നറിയപ്പെടുന്നത്?

ബ്രഹ്മപുരാണം

1304. ഹര്യങ്ക വംശസ്ഥാപകൻ?

ബിംബിസാരൻ

1305. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?

നൂർജ്ജഹാൻ

1306. പാണ്ഡുരംഗ മാഹാത്മ്യം രചിച്ചത്?

തെന്നാലി രാമൻ

1307. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

1308. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

1309. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

1932 ആഗസ്റ്റ് 16

1310. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?

മെഗസ്തനീസ്

Visitor-3427

Register / Login