Questions from ഇന്ത്യാ ചരിത്രം

1431. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

സർ വില്യം ജോൺസ് (1784)

1432. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?

പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192)

1433. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ?

ദന്തി ദുർഗ്ഗൻ

1434. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

ഷേർഷാ(1542)

1435. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം?

1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ്

1436. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

1437. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

1438. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1439. സൂററ്റ് പിളർപ്പ് നടന്ന വർഷം?

1907 (സൂററ്റ് സമ്മേളനം)

1440. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

Visitor-3961

Register / Login