1471. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?
ഫാതുൽ മുജാഹിദ്ദിൻ
1472. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?
പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)
1473. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?
പൃഥി
1474. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ഒൻപതാം മണ്ഡലം
1475. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി?
സിക്കന്ദർ ലോദി
1476. " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരം
1477. ഹർഷനെ പരാജയപ്പെടുത്തിയ ഗൗഡ രാജാവ്?
ശശാങ്കൻ
1478. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
സിക്കന്ത്ര (ആഗ്രക്ക് സമീപം)
1479. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?
സോണിയാ ഗാന്ധി (1998 മുതൽ)
1480. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?
സോണിയാ ഗാന്ധി