Questions from ഇന്ത്യാ ചരിത്രം

1481. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

എമിലി ഷെങ്കൽ

1482. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

1483. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്?

ബിംബിസാരൻ

1484. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ശുദ്ധി പ്രസ്ഥാനം

1485. ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ?

മഹാ സേനാപതി

1486. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?

വസു ബന്ധു

1487. തുഗ്ലക് രാജവംശ സ്ഥാപകൻ?

ഗിയാസുദ്ദീൻ തുഗ്ലക് (1320 AD)

1488. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1489. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ്

1490. ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ?

അലാവുദ്ദീൻ ബാഹ്മാൻ ഷാ ( ഹസ്സൻ ഗംഗു)

Visitor-3490

Register / Login