1461. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ?
സൂസിമ
1462. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?
ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)
1463. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?
അരബിന്ദ ഘോഷ്
1464. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?
സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി
1465. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?
ചമ്പാരൻ സത്യാഗ്രഹം (1917)
1466. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്?
രബീന്ദ്രനാഥ ടാഗോർ
1467. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?
1914
1468. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വിജയ്
1469. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?
അരബിന്ദ ഘോഷ്
1470. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?
1901