Questions from ഇന്ത്യാ ചരിത്രം

741. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

742. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

743. സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

744. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

കണാദൻ

745. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

746. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

747. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

748. വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്?

;R K നാരായൺ

749. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

750. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം?

ജിറ്റാൾ

Visitor-3036

Register / Login