Questions from ഇന്ത്യാ ചരിത്രം

761. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ

762. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

സയ്യിദ് അഹമ്മദ് ഖാൻ

763. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്?

അൽ ബറൂണി

764. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം?

ഖുനി ദർവാസാ

765. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?

എസ്.പി. സിൻഹ

766. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

767. ശിവജിയുടെ ആത്മീയ ഗുരു?

രാംദാസ്

768. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

769. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

770. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3197

Register / Login