781. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?
ധർമ്മപാലൻ
782. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?
ഷേർഷാ
783. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം?
16
784. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ?
സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1)
785. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?
ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)
786. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം?
1928 ലെ കൊൽക്കത്ത സമ്മേളനം
787. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
രാജീവ് ഗാന്ധി (1985)
788. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം?
മദ്രാസ്
789. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?
മേയോ പ്രഭു (1872)
790. ശിവജിയുടെ വാളിന്റെ പേര്?
ഭവാനി