Questions from ഇന്ത്യാ ചരിത്രം

791. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

792. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

793. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

794. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?

ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)

795. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

796. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

797. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?

ബാജിറാവു I

798. വിനയപീഠികയുടെ കർത്താവ്?

ഉപാലി

799. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?

സെറായ് - ഇ- ആദിൽ

800. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി " ഉഴവുചാൽ പാടങ്ങൾ " കണ്ടെത്തിയ സ്ഥലം?

കാലി ബംഗൻ

Visitor-3255

Register / Login