Questions from ഇന്ത്യാ ചരിത്രം

801. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?

46

802. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?

ജവഹർലാൽ നെഹൃ

803. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?

1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)

804. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

805. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം?

കർണ്ണാട്ടിക് യുദ്ധം

806. "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്?

സുഭാഷ് ചന്ദ്രബോസ്

807. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

ടിപ്പു സുൽത്താൻ

808. പുലികേശി II പരാജയപ്പെടുത്തിയ പല്ലവരാജാവ്?

മഹേന്ദ്രവർമ്മൻ ( നരസിംഹവർമ്മൻ l)

809. മയൂര സിംഹാസനവും കോഹിനൂർ രത്നവും പേർഷ്യയിലേയ്ക്ക് കൊണ്ടുപോയത്?

നാദിർഷാ(1739)

810. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

Visitor-3530

Register / Login