Questions from ഇന്ത്യാ ചരിത്രം

771. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?

മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)

772. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

773. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

മെക്കാളെ പ്രഭു

774. രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

775. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?

ഇംഗ്ലണ്ട്

776. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

777. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?

ലോകത്തിന്റെ വെളിച്ചം

778. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം

779. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം?

ശതവാഹന രാജവംശം

780. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

Visitor-3029

Register / Login