971. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്?
സുബ്രമണ്യ ഭാരതി
972. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?
മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)
973. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
974. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം?
പഗോഡ
975. കവി രാജ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?
സമുദ്രഗുപ്തൻ
976. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?
1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)
977. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?
അൽബുക്കർക്ക്
978. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം?
ചൗരി ചൗരാ സംഭവം (1922 ഫെബ്രുവരി 5)
979. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?
ദാദാഭായി നവറോജി
980. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?
1817 - 1818