Questions from ഇന്ത്യാ ചരിത്രം

961. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം?

ശതവാഹന രാജവംശം

962. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹ്രു

963. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

964. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?

എസ്.പി. സിൻഹ

965. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേകനിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തിയ പരിഷ്ക്കാരം?

കമ്മ്യൂണൽ അവാർഡ് (1932)

966. ബലിദാനം; പൂജാവിധി വേയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

യജുർവേദം

967. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

968. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

കാബൂൾ

969. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

ആർക്കോട്ട്

970. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

നാനാ സാഹിബ് & താന്തിയാ തോപ്പി

Visitor-3662

Register / Login