Questions from ഇന്ത്യാ ചരിത്രം

981. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

982. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

983. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?

വില്യം വേഡർബോൺ (1889)

984. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

985. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

986. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

987. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു (1931)

988. ആദ്യത്തെ ബുദ്ധമത സന്യാസിനി?

പ്രജാപതി ഗൗതമി

989. ചോളന്മാരുടെ തലസ്ഥാനം?

തഞ്ചാവൂർ

990. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

Visitor-3286

Register / Login