Questions from ഇന്ത്യാ ചരിത്രം

951. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

ലിട്ടൺ പ്രഭു

952. യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?

ജോഹാർ/ ജൗഹർ

953. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്?

മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം)

954. മൂന്നാം സംഘം നടന്ന സ്ഥലം?

മധുര

955. ഗ്രന്ഥശാലയുടെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

956. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?

സെന്റ് റാഫേൽ & ബെറിയോ

957. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

958. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

959. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്?

1602

960. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

Visitor-3790

Register / Login