171. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?
ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)
172. ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
ബംഗലുരു നമ്മ മെട്രോ
173. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?
കറാച്ചി - ഡെൽഹി
174. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
175. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
176. റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
ബെൻ കിങ്സ് ലി
177. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?
മുംബൈ
178. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?
ഭോലു എന്ന ആനക്കുട്ടി
179. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
180. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം