Questions from മലയാള സാഹിത്യം

321. മാണിക്യവീണ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

322. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

ഭാഷാഷ്ടപദി

323. എന്‍റെ ബാല്യകാല സ്മരണകൾ' ആരുടെ ആത്മകഥയാണ്?

സി. അച്യുതമേനോൻ

324. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

325. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?

ചന്ദ്രോത്സവം

326. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി?

പച്ച മലയാള പ്രസ്ഥാനം

327. വാട്ടർസ്കോട്ട് ഓഫ് കേരള എന്നറിയപെടുന്നത്?

സി.വി. രാമൻപിള്ള

328. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി?

സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)

329. ഭൂമിക്കൊരു ചരമഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

330. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?

വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി

Visitor-3748

Register / Login