Questions from ആരോഗ്യം

1. ലെന്‍സ് , കോര്‍ണിയ എന്നിവയുടെ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?

അസ്റ്റിഗ്മാറ്റിസം

2. സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?

ശ്വാസകോശങ്ങള്‍

3. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം

സ്മാൾ പോക്സ്

4. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?

തുര്‍ക്കി

5. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?

സൊമാറ്റോട്രോഫിന്‍

6. ഡനലോഹമായ കാഡ്മിയത്തിന്റെ മലിനീകരണഫലമായുള്ള രോഗമേത്?

ഇതായ് ഇതായ് രോഗം

7. തൈറോക്‌സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം

ഗോയിറ്റര്‍

8. ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി ഏതു രോഗത്തിനുള്ളതാണ്

അതിസാരം

9. ഏറ്റവും സാധാരണമായ വൈറസ് രോഗം

ജലദോഷം

10. മങ്ങിയ വെളിച്ചത്തില്‍ കാഴ്ശക്തി കുറഞ്ഞുപോകുന്ന രോഗം

മാലക്കണ്ണ്

Visitor-3608

Register / Login